school Reopening
ദില്ലി: ഒക്ടോബര് 15ന് സ്കൂള് തുറക്കുന്നത് സംബന്ധിച്ച ഉത്തരവില് വ്യക്തതയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം. സ്കൂള് തുറക്കുന്നത് നിര്ബന്ധമല്ലെന്ന് പുതിയ ഉത്തരവില് വ്യക്തമാക്കുന്നു. ഒക്ടോബര് 15 മുതല് സ്കുളുകള്ക്കും കോച്ചിങ് സെന്ററുകള്ക്കും തുറന്ന് പ്രവര്ത്തിക്കാന് കേന്ദ്രസര്ക്കാര് അനുമതി നല്കിയിരുന്നു. അണ്ലോക്ക് 5-ന്റെ ഭാഗമായാണ് സ്കൂളുകളുടെ പ്രവര്ത്തനത്തിന് ഇളവ് അനുവദിച്ചത്. എന്നാല്, ഇക്കാര്യത്തില് അന്തിമ തീരുമാനം സംസ്ഥാനങ്ങള്ക്ക് എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.
സ്കൂള് അധികൃതരുമായി കൂടിയാലോചിച്ച് കൊവിഡ് സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തില് തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല് ഉത്തരവിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളും സ്കൂളുകള് തുറക്കാനുള്ള ഒരുക്കത്തിലാണ്. സ്കൂളുകള് തുറക്കുമെന്ന് ഉത്തരാഖണ്ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കര്ണാടകയും ഇതുമായി ബന്ധപ്പെട്ട ചര്ച്ചകളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം കേരളം ഉടന് തുറക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…