Tuesday, December 16, 2025

‘വടക്കുകിഴക്കൻ അതിർത്തി തർക്കങ്ങൾക്ക് ഉത്തരവാദി കോൺഗ്രസ്’: പരിഹാരമുണ്ടാകുമെന്ന് ആസാം മന്ത്രി അതുൽ ബോറ

അസമിനും അരുണാചൽ പ്രദേശിനും ഇടയിൽ ഏഴു പതിറ്റാണ്ടായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, ഒരു അഭിമുഖത്തിൽ അസം മന്ത്രി അതുൽ ബോറ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. അതിർത്തി പ്രശ്‌നങ്ങളിൽ അരുണാചൽ പ്രദേശുമായും മറ്റ് സംസ്ഥാനങ്ങളുമായും ഉടൻ തർക്കം പരിഹരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് കോൺഗ്രസ് ഉത്തരവാദികളാണെന്നും അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ പാർട്ടി ഒന്നും ചെയ്തില്ലെന്നും ഈ സംസ്ഥാനങ്ങളിൽ തങ്ങളുടെ ഭരണകാലത്ത് ഒരു വികസനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രിയും അരുണാചൽ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. മേഘാലയയുടെ കാര്യത്തിലെന്നപോലെ മറ്റ് സംസ്ഥാനങ്ങളുമായും ഉടൻ പരിഹാരം കാണുമെന്നും ബോറ അറിയിച്ചു.

Related Articles

Latest Articles