ഇംഗ്ലണ്ടിലെ നോട്ടിങ്ങാമില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പബ്ബിന് സമീപമുണ്ടായ ആക്രമണത്തിലാണ് 20 വയസ്സുകാരനായ അര്‍ജുന്‍ സിങ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്‍തതായി നോട്ടിങാംഷെയര്‍ പോലീസ് അറിയിച്ചു. ശനിയാഴ്‍ച വൈകീട്ടാണ് പബ്ബിന് മുന്നില്‍ ആക്രമണമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അര്‍ജുന്‍ ഞായറാഴ്‍ചയാണ് മരിച്ചത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റിഡിയിലുള്ളയാളെ ചോദ്യം ചെയ്യുമെന്നും നോട്ടിങാംഷെയര്‍ പോലീസ് ഇന്‍സ്‍പെക്ടര്‍ റിച്ചാര്‍ഡ് മോങ്ക് പറഞ്ഞു. ദൃക്സാക്ഷികളെ വിസ്‍തരിക്കാനുണ്ടെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോട്ടിങാം ട്രെന്‍റ് യൂണിവേഴ്‍സിറ്റിയിലെ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ സിങ്. അര്‍ജുന്‍റെ മരണം ഞെട്ടലുണ്ടാക്കുന്നതും ദു:ഖകരവുമാണെന്നും ട്രെന്‍റ് യൂണിവേഴ്‍സിറ്റി പ്രതികരിച്ചു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…