ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സംഘർഷം. ദീപാവലി ആഘോഷ സമയത്ത്, ഒരു കൂട്ടം മുസ്ലിം വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾ ഒരുക്കിയ ദിയകളും റംഗോളിയും നശിപ്പിച്ചതിനെ തുടർന്നാണ് പ്രശ്‌നം ഉയർന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. കാമ്പസിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ തടിച്ചുകൂടി ‘അല്ലാഹു അക്ബർ’, ‘പലസ്തീൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ വിളിച്ചാണ് മുസ്ലിം വിദ്യാർഥികൾ സംഘർഷമുണ്ടാക്കിയത്.
സംഭവത്തെ തുടർന്ന് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കാമ്പസിന് പുറത്ത് പോലീസ് സന്നാഹം വിന്യസിച്ചു. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണത്തിലായി.

