Saturday, December 13, 2025

പോലീസ് പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി;പിന്നാലെ ഡോക്ടർമാർക്കും നഴ്‌സ്മാർക്കും നേരെ ആക്രമണം

ഇടുക്കി:നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്.ഡോക്ടറെയും നഴ്‌സുമാരെയും ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ഇയാള്‍ മദ്യലഹരിയിലായിരുന്നു. അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം. പിന്നീട് കൈകാലുകള്‍ ബന്ധച്ചശേഷമാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്. താന്‍ ആക്രമിക്കപ്പെട്ടേനെയെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്

Related Articles

Latest Articles