ബിപ്ലബിന്റെ തറവാട് വീടിന് നേരെ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണം
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് കുമാർ ദേബിന്റെ വീട് സിപിഎം പ്രവത്തകർ ആക്രമിച്ചു .ഗോമതി ജില്ലയിലെ ബിപ്ലബിന്റെ തറവാട് വീടിന് നേരെയാണ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത് . വീട്ടിൽ പൂജയ്‌ക്കെത്തിയ പൂജാരിമാരെ മർദിക്കുകയും അവരുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു . ബിപ്ലബിന്റെ പിതാവ് ഹിരുധൻ ദേബിന്റെ സ്മരണയ്‌ക്കായി എല്ലാ വർഷവും തറവാട് വീട്ടിൽ ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷം ചാടങ്ങിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിപിഎം ഗുണ്ടകൾ വീട് ആക്രമിച്ചത് .
പിതാവിന്റെ ശ്രാദ്ധ കർമ്മങ്ങൾക്കായി വീട്ടിലെത്തിയ പൂജാരിമാരെയും സിപിഎം ഗുണ്ടാസംഘം ആക്രമിച്ചു. അക്രമികൾ പൂജാരിമാരുടെ വാഹനങ്ങൾ കത്തിച്ചു. . സംഭവത്തിൽ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം നടത്തി.
അതിനിടെ, അക്രമികളുടേതെന്ന് കരുതുന്ന കടകൾ പ്രതിഷേധക്കാർ തകർത്തു. ഇതേത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഎം അക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ത്രിപുര ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലായിരുന്നു 2018ൽ ബിജെപി പിടിച്ചെടുത്തത്
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…