Saturday, October 10, 2026

ത്രിപുരയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം!!മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം: പൂജയ്‌ക്കെത്തിയ പൂജാരിമാരെയും ആക്രമിച്ചു

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് കുമാർ ദേബിന്റെ വീട് സിപിഎം പ്രവത്തകർ ആക്രമിച്ചു .ഗോമതി ജില്ലയിലെ ബിപ്ലബിന്റെ തറവാട് വീടിന് നേരെയാണ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത് . വീട്ടിൽ പൂജയ്‌ക്കെത്തിയ പൂജാരിമാരെ മർദിക്കുകയും അവരുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു . ബിപ്ലബിന്റെ പിതാവ് ഹിരുധൻ ദേബിന്റെ സ്മരണയ്‌ക്കായി എല്ലാ വർഷവും തറവാട് വീട്ടിൽ ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷം ചാടങ്ങിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിപിഎം ഗുണ്ടകൾ വീട് ആക്രമിച്ചത് .

പിതാവിന്റെ ശ്രാദ്ധ കർമ്മങ്ങൾക്കായി വീട്ടിലെത്തിയ പൂജാരിമാരെയും സിപിഎം ഗുണ്ടാസംഘം ആക്രമിച്ചു. അക്രമികൾ പൂജാരിമാരുടെ വാഹനങ്ങൾ കത്തിച്ചു. . സംഭവത്തിൽ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം നടത്തി.

അതിനിടെ, അക്രമികളുടേതെന്ന് കരുതുന്ന കടകൾ പ്രതിഷേധക്കാർ തകർത്തു. ഇതേത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഎം അക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ത്രിപുര ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലായിരുന്നു 2018ൽ ബിജെപി പിടിച്ചെടുത്തത്

Related Articles

Latest Articles