Sunday, December 14, 2025

മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിൽ ആക്രമണം ! 2 പേർ കൊല്ലപ്പെട്ടു ! 4 പേർക്ക് പരിക്ക് ; അക്രമിയെ പോലീസ് വെടിവച്ച് കൊന്നു

മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജൂതദേവാലയത്തിനു പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി പിന്നീട് കാറിൽ നിന്നിറങ്ങി ആളുകളെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു. അക്രമിയെ മാഞ്ചെസ്റ്റര്‍ പോലീസ് വെടിവെച്ചുകൊന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരായിരുന്നു ഇന്ന്. അതിനാൽ തന്നെ ആക്രമണം നടന്ന സമയത്ത് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു സഭയുടെ ജൂത ദേവാലയത്തില്‍ ആരാധനയ്ക്കായി ധാരാളം ആളുകളെത്തിയിരുന്നു. ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ തന്നെ ഇത്തരമൊരു ആക്രമണം നടന്നുവെന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു

Related Articles

Latest Articles