മുംബൈ : ചെമ്പൂരിൽ ആണ് സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗമിനും സംഘത്തിനും എതിരെ ആക്രമണം ഉണ്ടായത്.ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകൻ ആണ് അക്രമത്തിന് പിന്നിലെന്ന് ഗായകൻ വ്യക്തമാക്കി.തിങ്കളാഴ്ച രാത്രിയിൽആയിരുന്നു സോനു നിഗമിന്റെ സംഗീത പരിപാടി. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികൾ സ്റ്റേജിൽ വരികയായിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമി സോനുവിന്റെ മാനേജരോട് സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ സോനുവിനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളി വീഴ്ത്തുകയും ചെയ്തു.സംഭവത്തിൽ ചെമ്പൂർ പോലീസ് കേസെടുത്തു.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാൻ, അസോസിയേറ്റ്, ബോഡിഗാർഡ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം റബ്ബാനിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അന്തരിച്ച ഇന്ത്യൻ ശാസ്ത്രീയ സംഗീത പ്രഗത്ഭൻ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…
ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…
പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…