Saturday, April 27, 2024
spot_img

സെൽഫി എടുക്കണമെന്ന് ആവശ്യം ; ഗായകൻ സോനു നിഗത്തിന് നേരെ കയ്യേറ്റം, ആക്രമിച്ചത് ശിവസേന എംഎൽഎയുടെ മകൻ,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മുംബൈ : ചെമ്പൂരിൽ ആണ് സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗമിനും സംഘത്തിനും എതിരെ ആക്രമണം ഉണ്ടായത്.ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകൻ ആണ് അക്രമത്തിന് പിന്നിലെന്ന് ഗായകൻ വ്യക്തമാക്കി.തിങ്കളാഴ്ച രാത്രിയിൽആയിരുന്നു സോനു നി​ഗമിന്റെ സം​ഗീത പരിപാടി. പ്രോ​ഗ്രാം കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികൾ സ്റ്റേജിൽ വരികയായിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമി സോനുവിന്റെ മാനേജരോട് സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ സോനുവിനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളി വീഴ്ത്തുകയും ചെയ്തു.സംഭവത്തിൽ ചെമ്പൂർ പോലീസ് കേസെടുത്തു.

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാൻ, അസോസിയേറ്റ്, ബോഡി​ഗാർഡ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം റബ്ബാനിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അന്തരിച്ച ഇന്ത്യൻ ശാസ്ത്രീയ സംഗീത പ്ര​ഗത്ഭൻ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles