സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം
ആംസ്റ്റർഡാം :നെതർലൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിന് നേരെ ഇന്ന് പുലർച്ചെ നടന്ന ബോംബാക്രമണം സമൂഹത്തിന് നേരെ ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് നഗരസഭാ മേയർ ഫെംകെ ഹൽസെമ . നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള പ്രമുഖ ജൂത വിദ്യാലയത്തിലാണ് സ്ഫോടനമുണ്ടായത്. പുലർച്ചെ നടന്ന സംഭവമായതിനാൽ വലിയ ദുരന്തം ഒഴിവായി. സ്ഫോടനത്തിൽ സ്‌കൂളിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായതിന് പിന്നാലെ യൂറോപ്പിലുടനീളം ജൂത കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രി റോട്ടർഡാമിലെ സിനഗോഗിന് നേരെ തീവയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ആംസ്റ്റർഡാമിൽ സ്ഫോടനമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച അയൽരാജ്യമായ ബെൽജിയത്തിലെ ലീജ് നഗരത്തിലുള്ള സിനഗോഗിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായിരുന്നു.
ജൂത സമൂഹത്തിന് നേരെയുള്ള ഭീരുത്വപരമായ നീക്കമാണിതെന്നും ആംസ്റ്റർഡാമിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മേയർ പ്രസ്താവനയിൽ പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ആഗോളതലത്തിൽ ജൂത-മുസ്‌ലിം വിദ്വേഷം വർദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് യൂറോപ്യൻ സുരക്ഷാ ഏജൻസികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…