മധു
കൊച്ചി : അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹെെക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജിയും കോടതി തള്ളി. മണ്ണാർക്കാട് എസ് സി – എസ് ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹെെക്കോടതിയുടെ നടപടി.
ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീൽ വിധി പറയുന്നത് വരെ ഒന്നാം പ്രതി ഹുസൈന് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും.
അട്ടപ്പാടി മധു കേസിലെ പ്രതികളെ ഏഴ് വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു ആവശ്യം.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയിൽ കടക്കരുതെന്ന നിബന്ധനയുടെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോൾ ഹുസെെൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.അടുത്ത വർഷം ജനുവരിയിലായിരിക്കും പ്രതികളുടെയും സർക്കാരിന്റെയും അപ്പീലിൽ കോടതി വാദം കേൾക്കുക. അട്ടപ്പാടിയിൽ വനവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22 ന് പ്രതികൾ മർദ്ദിച്ചു കൊന്നെന്നാണ് കേസ്. വിചാരണക്കോടതി കേസിലെ 13 പ്രതികൾക്ക് ഏഴുവർഷം തടവുശിക്ഷയാണ് വിധിച്ചത്.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…