Saturday, December 13, 2025

അട്ടപ്പാടി മധു കൊലക്കേസ്;കൂറുമാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി കോടതി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി കോടതി.മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയ ഏഴ് പേർ അടക്കമുള്ളവർക്കെതിരെയാണ് തുടർനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നൽകിയശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്.

PW 2. ഉണ്ണികൃഷ്ണൻ, PW 3. ചന്ദ്രൻ, PW 4. അനിൽകുമാർ, PW 5. ആനന്ദൻ, PW 6. മെഹറുന്നീസ്, PW 7 റസാഖ്‌, PW 9. ജോളി, PW 20. സുനിൽ കുമാർ, PW 26. അബ്ദുൽ ലത്തീഫ് എന്നിങ്ങനെ ഒമ്പത് പേർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം നൽകിരിക്കുന്നത്. കൂറുമാറിയ സാക്ഷികളിൽ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത്. എന്നാൽ കോടതിയിൽ ഇത് ഉണ്ണികൃഷ്ണൻ തിരുത്തിയിരുന്നു. കാൽ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ പറഞ്ഞത്. മധുവിന്റെ അടുത്ത ബന്ധും മൊഴി തിരുത്തിയിരുന്നു.

Related Articles

Latest Articles