തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയ്ക്ക് നേരെ ആക്രമണം.ഉള്ളൂരിൽ പാൽ വാങ്ങാൻ പോയ
വയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഉള്ളൂർ കൊല്ലംവിള സ്വദേശി അരുൺ എന്ന അബിയെയാണ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധിക മെഡിക്കൽ കോളേജേ് ആശുപത്രിയിൽ ചികിത്സയിലാണ്.മെഡിക്കൽ കോളേജ് ഇൻസ്‌പെകടറുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

