ഭോപ്പാലിൽ ഹിന്ദുക്കളായ കോളേജ് വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി ഫർഹാൻ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു.
ഇയാൾ അശ്ലീല വീഡിയോകൾ നിർമ്മിച്ച് പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും പിന്നീട് മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ഫർഹാന്റെ കാലിൽ വെടിവയ്ക്കുകയായിരുന്നു. കേസിൽ ഇതുവരെ 5 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മിക്കവാറും എല്ലാത്തിലും ഫർഹാൻ പ്രധാന പ്രതിയാണ്.
ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതി അബ്‌റാറിനായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അബ്‌റാർ ബിൽക്കിസ്ഗഞ്ചിൽ ഒളിച്ചിരിക്കുകയാണെന്ന് ഫർഹാൻ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അശോക ഗാർഡൻ പോലീസ് സ്റ്റേഷനിൽ നിന്ന് സുരക്ഷാ സേനയുമായി പോലീസ് ഫർഹാനെ ബിൽക്കിസ്ഗഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിക്കിടെ സർവാർ ഗ്രാമത്തിൽ മൂത്രമൊഴിക്കാൻ കാർ നിർത്തി. സുരക്ഷയ്ക്കായി, സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പോലീസുകാർ ഇറങ്ങി. അതേസമയം, ഫർഹാൻ സബ് ഇൻസ്‌പെക്ടറുടെ പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ , സബ് ഇൻസ്‌പെക്ടറുടെ പിസ്റ്റളിൽ നിന്ന് വെടി പൊട്ടുകയായിരുന്നു.
ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് ബലാത്സംഗം ചെയ്തതിനും പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തതിനുമാണ് ഫർഹാനെതിരെ കേസെടുത്തത്. ഏപ്രിൽ 18 ന് ഒരു ഇര ബാഗ്‌സെവാനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ ഫർഹാനും കൂട്ടാളികളും ചേർന്ന് ഒരു സംഘം നടത്തുന്നുണ്ടെന്നും അവർ ഹിന്ദു പെൺകുട്ടികളെ പ്രണയത്തിലാക്കി അവരെ ശാരീരികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. ഫർഹാൻ, അബ്രാർ എന്നീ പ്രതികൾ പെൺകുട്ടികളുടെ അശ്‌ളീല വീഡിയോകൾ നിർമ്മിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയും മതം മാറ്റാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
ഫർഹാനും കൂട്ടാളികളും ഈ വീഡിയോകൾ പോൺ സൈറ്റുകളിൽ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഫർഹാന്റെ മൊബൈലിൽ നിന്ന് അനുബന്ധ ലിങ്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സംഘത്തിന്റെ ധനസഹായത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്, ഈ സംഘത്തിന് ഏതൊക്കെ ഉറവിടങ്ങളിൽ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
ഹിന്ദുവെന്ന വ്യാജേനെയയാണ് പെൺകുട്ടികളുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുന്നത്.
പിന്നീട് വിവാഹ വാഗ്ദാനം നൽകി അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. ശേഷം ശാരീരിക ബന്ധത്തിന്റെ വീഡിയോകൾ പകർത്തി പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് സംഘത്തിന്റെ രീതി.

