Saturday, December 20, 2025

സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ​പീഡിപ്പിക്കാൻ ശ്രമം ! പ്രതി അറസ്റ്റിൽ

പാലക്കാട്: സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ​പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമായിരുന്നു സംഭവം നടന്നത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു യുവതിയെ സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. വിഷ്ണു എറണാകുളത്ത് പോക്സോ കേസിലും പ്രതിയാണെന്നാണ് വിവരം.

Related Articles

Latest Articles