Attempt to run down policemen who waved during vehicle inspection; The police subjugated the accused in an extraordinary manner!
കൊച്ചി: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. എടവനക്കാട് വലിയ പുരയ്ക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽമടത്തിൽ വീട്ടിൽ ആധിത്, അഭിജിത്ത്, നായരമ്പലം മായ്യാറ്റിൻതാര ഹൗസിൽ വിപിൻ രാജ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി മുളവുകാട് പോലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് വാഹനം നിർത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. വല്ലാർപാടം ബോൾഗാട്ടി ഭാഗത്തു റോഡ് അരികിൽ വാഹന പരിശോധന നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴയ്ക്കാണ് പ്രതികളുടെ പരാക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.
നിർത്താതെ അതിവേഗതയിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിപ്പിച്ചിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് അതിസാഹസികമായാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പോലീസ് കീഴ്‌പ്പെടുത്തിയത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…