Attempt to set fire to female principal in Indore
മധ്യപ്രദേശ്: ഇൻഡോറിൽ വനിത പ്രിൻസിപ്പളിനെ തീവച്ച് കൊല്ലാൻ ശ്രമം.ബിഎം കോളജ് ഓഫ് ഫാര്ഡമസിയിലെ പ്രിൻസിപ്പൽ വിമുക്ത ഷർമയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാർക്ക് ഷീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയാണ് (24) പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ നോക്കിയത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് പ്രിൻസിപ്പലും അശുതോഷും തമ്മിൽ മാർക്ക് ഷീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാനായി കാറിൽ കയറാൻ പോയ പ്രിൻസിപ്പലിന്റെ ദേഹത്തേക്ക് അശുതോഷ് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.
നാല് മാസങ്ങൾക്ക് മുൻപ് കോളജിലെ മറ്റൊരദ്ധ്യാപകനെ ഇതേ കാരണത്താൽ കുത്തിക്കൊല്ലാൻ അശുതോഷ് ശ്രീ വാസ്തവ ശ്രമിച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ ആഴ്ചയാണ് അശുതോഷ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ മാർക്ക് ഷീറ്റ് നൽകാത്തത് യൂണിവേഴ്സിറ്റിയിൽ നിന്ന് വരാത്തത് കൊണ്ടാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…