Former DMK MP D. Nephew arrested in Mastan's murder
ചെന്നൈ: ഡിഎംകെ മുൻ എംപി ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രിയെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഫരീദ ഷഹീനയാണ് അറസ്റ്റിലായത്. ഗൂഢാലോചന കേസിലാണ് ഫരീദയെ അറസ്റ്റ് ചെയ്തത്. 66കാരനായ മസ്താന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഗൗസ് പാഷയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കേസിൽ ഗൗസ് പാഷ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായ ഇമ്രാൻ പാഷയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. സ്വത്ത് തർക്കമാണ് മസ്താന്റെ കൊലപാതകത്തിന് പിന്നിൽ. ഗൗസ് പാഷയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഢാലോചനയിൽ ഫരീദക്കും പങ്കുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 22നാണ് മസ്താനെ ഇമ്രാൻ പാഷയും ബന്ധു സുൽത്താനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. യാത്രക്കിടെ ഹൃദയാഘാതമുണ്ടായി എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയ മകൻ ഷാനവാസ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇമ്രാൻ കടം വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ച മസ്താനെ വാഹനത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…