കോഴിക്കോട് : നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊളുത്താൻ ശ്രമിച്ചുഎന്നാണ് അറിയാൻ സാധിക്കുന്നത്.
ഇന്നുച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റി ട്രെയിനിനുള്ളിലാണ് സംഭവം. സംഭവത്തിൽ 20 വയസുകാരനായ മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. ഇയാളെ മറ്റ് യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു.

