Saturday, December 13, 2025

ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം; ആലുവയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. 25 കിലോ കഞ്ചാവുമായാണ് പ്രതികളെ ആലുവയിൽ നിന്നും പിടികൂടിയത്. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശർമേന്ത പ്രധാൻ, ചെക്ക്ഡാല പ്രധാൻ എന്നിവരാണ് പിടിയിലായത്.

ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് സംഘം കഞ്ചാവ് കടത്തിയത്. ചെന്നൈ, തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു ക‍ഞ്ചാവ് കടത്തൽ. ബംഗാളിൽ നിന്ന് വരുന്ന ട്രെയിനുകളിൽ പരിശോധന ശക്തമായതിനാൽ ഇവർ ചെന്നൈയിലെത്തി ട്രെയിൻ മാറിയാണ് കേരളത്തിലേക്ക് വന്നത്. പോലീസ് നായ മണം പിടിച്ച് കഞ്ചാവ് കണ്ടെത്താതിരിക്കാൻ ബാഗുകളിൽ ഇവർ ഉണക്കച്ചെമ്മീൻ കരുതിയെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles