വയനാട് : ആറുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. മേപ്പാടി സ്വദേശികളായ നാസിക്, മണി എന്നിവരാണ് അറസ്റ്റിലായത്. മേപ്പാടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. യോദ്ധാവ്-ആന്റി നർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചേരമ്പാടി അതിർത്തി കടത്തിയശേഷം അവിടെ നിന്ന് ബൈക്കിലാണ് സുഹൃത്തായ മണിയുടെ വീട്ടിൽ കഞ്ചാവ് നാസിക് എത്തിച്ചത്. ഇവിടെവെച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താനായിരുന്നു ഇരുവരുടെയും ഉദ്ദേശം. ഇതിനിടെ രക്ഷപ്പെടാൻ നാസിക് പോലീസുകാർക്ക് നേരെ പെപ്പർ സ്‌പ്രേ അടിക്കുകയും ഒരാളെ കടിക്കുകയും ചെയ്തു. നാസിക്കിനെ അറസ്റ്റുചെയ്ത് ദേഹപരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്.
നിലവിൽ കഞ്ചാവ് കടത്തിന് പുറമെ പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നാസിക്കിന്റെപേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർചെയ്തിട്ടുണ്ട്. മേപ്പാടി സി.ഐ. എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…