tamilnadu-police
ഗൂഡല്ലൂർ: തമിഴ്‌നാട്ടിൽ വിവാഹം കഴിക്കാനായി ഭാര്യാസഹോദരിയെ കാറിൽ കടത്തിക്കൊണ്ടു പോയ കേസിൽ എസ്ഐയെ പിരിച്ചു വിട്ടു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വെങ്കിടാചലത്തെ (35) നെ ആണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.
കേസിനാസ്പദമായ സംഭവം 2018 ലാണ് നടന്നത്. വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോൾ മധുര ക്ഷേത്രത്തിലേക്കു പോകുന്നതിനായി ഭാര്യയേയും ഭാര്യയുടെ അനുജത്തിയെയും കാറിൽ കയറ്റി കൊണ്ടുപോയി.മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു
മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു. തുടർന്നു ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാൽ ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെയാണ് നടപടി. വകുപ്പു തല അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് കോയമ്പത്തൂർ ഡിജിപി മുത്തുസ്വാമി ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി ഉത്തരവിടുകയായിരുന്നു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…