ഹൈദരാബാദ്: യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ടിആർഎസ് നേതാവിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെതിരെ കേസ്. ജൂബ്ലി ഹിൽസ് എംഎൽഎ ഗോപിനാഥ് മാഗന്തിയുടെ പിഎയും പാർട്ടി കോ ഓർഡിനേറ്ററുമായ വിജയ് സിൻഹയാണ് 35 കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഹൈദരാബാദിലെ പഞ്ചഗുട്ട മേഖലയിലായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിൽ മുറിവേറ്റ നിഷ വേദനകൊണ്ട് പുളയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. നിഷയുടെ സുഹൃത്തായിരുന്നു സിൻഹയെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. ദിവസത്തിൽ പല തവണ വിളിച്ചിരുന്നതായും ഇയാൾ പറഞ്ഞു. എന്നാൽ ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭർത്താവ് വ്യക്തമാക്കി.
എന്നാൽ ഇത് ഗൂഢാലോചനയാണെന്നും പ്രദേശത്തെ മുൻ ഡെപ്യൂട്ടി മേയറാണ് ഇതിന് പിന്നിലെന്നും എംഎൽഎയുടെ സഹായി ആരോപിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…