കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു. പത്ത് വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറും യുഎസ് നേവി വെറ്ററനുമായ മാർക്ക് ഫ്രെറിക്‌സിനെ 2020 ഫെബ്രുവരിയിലാണ് താലിബാൻ തട്ടിക്കൊണ്ടു പോയത്. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിനുശേഷം അമേരിക്കൻ സൈന്യം രാജ്യത്ത് നിന്നും പിൻവാങ്ങിയിരുന്നു. തുടർന്ന് ഫ്രെറിക്‌സിന്റെ മോചനത്തിനായി നിരന്തരം ശ്രമം നടത്തിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി താലിബാൻ നിരന്തരം ചർച്ച നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ നാളത്തെ ചർച്ചയെ തുടർന്ന് പരസ്പര സഹകരണത്തോടെ കൈമാറാമെന്ന ധാരണയിലെത്തി.
നൂർസായിയുമായി കാബൂൾ വിമാനത്താവളത്തിലെത്തിയ അമേരിക്കൻ സൈന്യത്തിന് യു എസ് എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ കൈമാറി എന്ന് ആക്ടിംഗ് വിദേശകാര്യ മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…