Attempted drug smuggling by drone; Border Security Force arrests four people associated with Pakistan smuggling ring
അമൃത്സർ: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് പേർ അതിർത്തി രക്ഷാ സേനയുടെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി അമൃത്സറിന് സമീപം സംശയാസ്പദമായ തരത്തിൽ ഒരു ഡ്രോൺ കണ്ടെത്തിയിരുന്നു. തുടർന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയിൽ നാല് പേരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 9 പാക്കറ്റ് ഹെറോയിനും ഒരു പാക്കറ്റ് മെതാംഫെറ്റാമൈനും ബുള്ളറ്റോട് കൂടിയ തോക്കും മോഷ്ടിച്ച സ്‌കൂട്ടറും പിടികൂടി.
പാകിസ്ഥാനിലെ കള്ളക്കടത്ത് സംഘവുമായി ചേർന്ന് ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതികളിലൊരാൾ മൊഴി നൽകി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാണ എന്ന പാകിസ്ഥാൻ കള്ളക്കടത്തുകാരനും അയാളുടെ സഹോദരനും പ്രതികളും ചേർന്ന് നടത്തിയ ഫോൺ സംഭാഷണങ്ങളും വീഡിയോ കോളിന്റെ വിവരങ്ങളും അന്വേഷണസംഘം കണ്ടെത്തി. മൂന്ന് പേർക്കെതിരെയും ഇന്റർപോളിന് നോട്ടീസ് അയക്കുമെന്നും ബിഎസ്എഫ് അറിയിച്ചു.
മയക്കുമരുന്ന് കടത്തിന്റേയും പണമിടപാടുകൾ നടത്തിയതിന്റെ വിവരങ്ങളും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. കൂടാതെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് കൈമാറി. ഇതിന്റെ പരിശോധന റിപ്പോർട്ട് എൻസിബി പിന്നീട് ബിഎസ്എഫിന് കൈമാറുകയും ചെയ്തു. കള്ളക്കടത്ത് ശൃംഖലയിലുള്ള മറ്റുള്ള കണ്ണികളെ പിടികൂടാൻ ഈ റിപ്പോർട്ട് പ്രയോജനപ്പെടുമെന്നും സുരക്ഷാ സേന അറിയിച്ചു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…