ചെന്നൈ: ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായി. ഇത് ആരോഗ്യനില കൂടുതൽ മോശമാക്കി. ഇതേ തുടർന്നായിരുന്നു മരണം. രാവിലെ 5.15 നാണ് അദ്ദേഹം മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിൽ ഉള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ ശ്രമം. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായ ഗണേശമൂർത്തി കീടനാശിനി കുടിക്കുകയായിരുന്നു.എന്നാൽ പാർട്ടി ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്തത് . കുടുംബ പ്രശ്നങ്ങളാണ് മരണ കാരണം എന്നാണ് പാർട്ടി അവകാശപ്പെടുന്നത് .
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…