India

ദില്ലിയിൽ രാഷ്ട്രപതി ഭരണം? മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആലോചനയുമായി കേന്ദ്രം; ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി

ദില്ലി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെദില്ലിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും.

ദില്ലി മദ്യനയക്കേസിൽ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.

കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസവും ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡി ക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.

ഇ ഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് അനുയായികളെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്. കെജ്‍രിവാളിന്റെ വാദങ്ങളിൽ ഇ ഡിക്ക് മറുപടി നൽകാനുളള സമയവും കോടതി നൽകി. ഏപ്രിൽ രണ്ടിന് മറുപടി നല്‍കാനാണ് കോടതിയുടെ നിർദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

anaswara baburaj

Recent Posts

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

11 mins ago

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു.…

14 mins ago

മെഡിക്കൽ സീറ്റിന് കോടികൾ കോഴവാങ്ങി വിദേശത്തേക്ക് കടത്തി; കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി; സി എസ് ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം അടക്കം നാല് പ്രതികൾ

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിഎസ്ഐ സഭാ മുൻ മോ‍ഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം…

1 hour ago

പൂഞ്ച് ഭീകരാക്രമണം; മൂന്ന് ഭീകരരെയും വധിച്ച് സുരക്ഷാ സേന ! വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ദില്ലി: എന്‍ഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ ഒടുവിൽ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍…

1 hour ago