കോട്ടപ്പടിയിൽ ഇന്ന് പുലർച്ചെ കിണറ്റിൽ വീണ കാട്ടാന
കോതമംഗലം : കോട്ടപ്പടിയിൽ ഇന്ന് പുലർച്ചെ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം ആവശ്യമെങ്കിൽ മാത്രം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് ആന ചതുരാകൃതിയിലുള്ള ആഴം കുറഞ്ഞ കിണറ്റിൽ വീണത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയൊരുക്കാനുള്ള ശ്രമം തുടരുകയാണ്. ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ അധികൃതർ ദൂരേക്കു മാറ്റുകയാണ്. ആന നിലവിൽ ക്ഷീണിതനെന്നാണ് ചേഷ്ഠകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
അതേസമയം നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ആന വീണ കിണർ നന്നാക്കി കുടിവെള്ളം എടുക്കുന്ന രൂപത്തിലാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ചെലവ് വരും. ഇതും ഉടൻ നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സമീപത്തെ പത്തോളം വീട്ടുകാരുടെ കുടിവെള്ള സ്രോതസ്സായിരുന്നു ഈ കിണർ.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത്…
കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ആശങ്കാജനകമാംവിധം വർദ്ധിച്ചുവരുന്നത് ക്രമസമാധാന പാലനത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.…
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ നിലച്ചുപോയിട്ട് 78 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനാകാതെ ലോകരാജ്യങ്ങൾ വലയുന്നു. ഔട്ട്‌ലുക്ക്,…
മുത്തച്ഛന്റെ സ്വത്ത് നിയമപരമായ അവകാശികൾക്കിടയിൽ ഭാഗംവെച്ച് നൽകിയശേഷം പിതാവിന് ലഭിച്ച ഓഹരിയിൽ മകന് ജന്മാവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാവകാശ…
ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ…