മുംബൈ: ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ അതുല്‍ കശ്യപ് രാഷ്ട്രീയ സ്വയം സേവക് സംഘ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചു.
ഇന്ത്യയുടെ വൈവിധ്യം, ജനാധിപത്യം, ഉള്‍ക്കൊള്ളല്‍, ബഹുസ്വരതയുടെ പാരമ്പര്യം എന്നിവ എങ്ങനെയാണ് ഒരു മഹത്തായ രാഷ്ട്രത്തിന്റെ ഊര്‍ജ്ജസ്വലതയും ശക്തിയും ഉറപ്പാക്കുന്നതെന്നത് സംബന്ധിച്ച നല്ല ചര്‍ച്ചയാണ് നടന്നതെന്നും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും. വാഷിംഗ് ടണിൽ തിരിച്ചെത്തിയതിന് ശേഷം അതുല്‍ കശ്യപ് ട്വിറ്ററിൽ കുറിച്ചു.
യുഎസ് ഇന്ത്യ ബന്ധം ശക്തമാക്കുന്നതിന് ഞങ്ങളുടെ എംബസി, കോൺസുലേറ്റ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുതരുന്നുവെന്നും കശ്യപ് വ്യക്തമാക്കി.
മാത്രമല്ല അതുൽ കശ്യപ് തന്റെ പേർസണൽ ട്വിറ്റർ ഐഡിയിലൂടെ ദേവി ദുർഗ്ഗയുടെ ചിത്രം പങ്കുവെക്കുകയും . സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യയുടെ സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ദേവി ദുർഗ്ഗയുടെ നവരാത്രി സങ്കല്പങ്ങളിലെ മാതാ കുശ്മാണ്ഡയുടെ ചിത്രമാണ് അമേരിക്കൻ അംബാസിഡർ ട്വിറ്ററിൽ പങ്കുവെച്ചത്.
അതേസമയം അഫ്ഗാനിലെ സാഹചര്യങ്ങൾ വിലയിരുത്താനായാണ് റഷ്യയുടെയും അമേരിക്കയുടെയും ഉന്നത പ്രതിനിധികൾ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും വിദേശകാര്യ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

