CRIME

ഭോപ്പാലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് മതംമാറ്റാൻ ശ്രമം ! പ്രതികളായ ഔസാഫ് അലി ഖാൻ, മാസ് ഖാൻ എന്നിവർ അറസ്റ്റിൽ

ഭോപ്പാൽ : പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കാൻ ശ്രമിച്ച 2 യുവാക്കൾ അറസ്റ്റിലായി. ഔസാഫ് അലി ഖാൻ, ജിം ഉടമയായ മാസ് ഖാൻ എന്നിവരാണ് പിടിയിലായത്. ഷാപുരയിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കാറുകളിൽ വെച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഔസാഫ് അലി ഖാൻ പെൺകുട്ടിയെ കാറിൽ കറങ്ങാൻ കൊണ്ടുപോവുകയും ഖാനുഗാവിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം പുറത്ത് ഒളിച്ചിരുന്ന മാസ് ഖാൻ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് ഒരു ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു. ഭയന്നുപോയ പെൺകുട്ടി തന്റെ പക്കലുണ്ടായിരുന്ന 40,000 രൂപ ഇവർക്ക് നൽകിയെങ്കിലും പ്രതികൾ ഭീഷണിപ്പെടുത്തുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും തുടർന്നു. നാല് വ്യത്യസ്ത കാറുകളിലായിരുന്നു ക്രൂരമായ പീഡനം നടന്നത്. ഈ വാഹനങ്ങളെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളുമായുള്ള ബന്ധം പെൺകുട്ടി അവസാനിപ്പിക്കാൻ ശ്രമിച്ചതോടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ഹിന്ദു സംഘടനകളുടെ പിന്തുണയോടെ പോലീസിൽ പരാതി നൽകുകയുമായിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾ സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളെയും ലക്ഷ്യമിട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ, കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ഔസാഫ് അലി ഖാനെ അഭിഭാഷകർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

3 hours ago

ആഗോള രാഷ്ട്രീയ വേദികളിൽ ഭാരതത്തിന്റെ മാതൃകാപരമായ കരുത്ത് അംഗീകരിക്കപ്പെടുന്നു: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്!

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…

4 hours ago

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

4 hours ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

8 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

8 hours ago

ശബരിമല തീർത്ഥാടകരുടെ അധിക യാത്രാനിരക്ക് കുറയ്ക്കണം സൗജന്യ ബസ് സർവീസിന് സംഘടനകളെ അനുവദിക്കണം: ബിജെപി

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…

8 hours ago