Wednesday, December 17, 2025

ഓസ്‌ട്രേലിയയിലേക്ക് മടങ്ങി ഓസീസ് ക്യാപ്റ്റൻ കമ്മിന്‍സ്;
മൂന്നാം ടെസ്റ്റിന് മുൻപ് ടീമിനൊപ്പം ചേരും

ദില്ലി : ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്നലെ ദില്ലിയിൽ സമാപിച്ചതിനു പിന്നാലെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്കു തിരിച്ചു. മാർച്ച് ഒന്നിന് ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് പത്ത് ദിവസത്തോളം ഇടവേള വന്ന പശ്ചാത്തലത്തിലാണ് കുടുംബപരമായ ആവശ്യങ്ങൾക്കായി കമ്മിൻസ് ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോയത്.

മൂന്നാം ടെസ്റ്റിന് മുൻപു തന്നെ കമ്മിൻസ് ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിനു ശേഷം കുഞ്ഞു ജനിച്ചതിനെ തുടർന്ന് ഓസ്ട്രേലിയൻ സ്പിന്നർ മിച്ചൽ സ്വെപ്സൺ നാട്ടിലേക്കു മടങ്ങിയിരുന്നു. പാറ്റ് കമ്മിൻസിനൊപ്പം സ്വെപ്സണും ടീമിൽ തിരിച്ചെത്തും .

അതെ സമയം പരമ്പരയിൽ ശേഷിക്കുന്ന 2 ടെസ്റ്റുകളിൽ ഒരെണ്ണം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും യോഗ്യത നേടാം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഓസീസിനും ഫൈനൽ ഉറപ്പിക്കാൻ ഒരു ജയം കൂടി വേണം.

Related Articles

Latest Articles