Sunday, December 21, 2025

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരിന്നു. തായ്‌ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ്.

“ഷെയ്നിനെ അദ്ദേഹത്തിന്റെ വില്ലയിൽ ചലനരഹിതമായി കണ്ടെത്തി, മെഡിക്കൽ സ്റ്റാഫ് പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല,” വോണിന്റെ മാനേജ്മെന്റ് ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

1993 ൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ ആറ് ടെസ്റ്റുകളിൽ നിന്ന് 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ അദ്ദേഹം നേടി. 2007 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 2011 വരെ ക്ലബ് തലത്തിൽ മത്സരം തുടർന്നു.

Related Articles

Latest Articles