സിഡ്‌നി: ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാര പദത്തിലേക്ക്. നിലവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാണ് സ്‌കോട്ട് മോറിസണ്‍. 74 സീറ്റ് ഭരണസഖ്യം നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റ് മാത്രമാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് സീറ്റ് കൂടിയാണ് ലിബറല്‍ പാര്‍ട്ടിക്ക് വേണ്ടത്. ഇതോടെ പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ പരാജയം സമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
‘ ഞാനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു’ വെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോറിസണിന്റെ പ്രതികരണം. പ്രഖ്യാപിച്ച മിക്ക എക്‌സിറ്റ് പോളുകളും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ പാര്‍ട്ടിക്ക് വിജയം പ്രവചിച്ചപ്പോള്‍ ഭരണസഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി പരാജയം പ്രതീക്ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് മോറിസണ്‍ വീണ്ടും അധികാരത്തിലെത്തിയത്. ലേബര്‍ പാര്‍ട്ടി 82 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ജൂണ്‍ ആദ്യവാരമായിരിക്കും ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാവുക.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…