Saturday, May 18, 2024
spot_img

ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പ്; മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാര പദത്തിലേക്ക്. നിലവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാണ് സ്‌കോട്ട് മോറിസണ്‍. 74 സീറ്റ് ഭരണസഖ്യം നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റ് മാത്രമാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് സീറ്റ് കൂടിയാണ് ലിബറല്‍ പാര്‍ട്ടിക്ക് വേണ്ടത്. ഇതോടെ പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ പരാജയം സമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘ ഞാനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു’ വെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോറിസണിന്റെ പ്രതികരണം. പ്രഖ്യാപിച്ച മിക്ക എക്‌സിറ്റ് പോളുകളും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ പാര്‍ട്ടിക്ക് വിജയം പ്രവചിച്ചപ്പോള്‍ ഭരണസഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി പരാജയം പ്രതീക്ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് മോറിസണ്‍ വീണ്ടും അധികാരത്തിലെത്തിയത്. ലേബര്‍ പാര്‍ട്ടി 82 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ജൂണ്‍ ആദ്യവാരമായിരിക്കും ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാവുക.

Related Articles

Latest Articles