International

എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ, തീവ്രവാദി ആക്രമമെന്ന് സംശയം, സംഭവം നടന്നത് ന്യുയോർക്കിലെ പൊതുവേദിയിൽ സംസാരിക്കുന്നതിനിടയിൽ

ന്യൂയോർക്ക്; എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. വെസ്റ്റേൺ ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. സദസിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. മാരകായുധവുമായിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം.

ആക്രമണത്തിന് പിന്നാലെ തന്നെ സദസിൽ ഉണ്ടായിരുന്നവർ വേദിയിലേക്ക് ഓടിക്കയറി അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റുഷ്ദിയുടെ പരിക്കിനെക്കുറിച്ചുളള യഥാർത്ഥ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല.

ദ സാത്താനിക് വേഴ്‌സസ് ഉൾപ്പെടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയ വിവാദ കൃതികളുടെ രചയിതാവ് ആണ് റുഷ്ദി. ഇറാൻ ഉൾപ്പെടെയുളള രാജ്യങ്ങൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെയും വധഭീഷണി നിലനിന്നിരുന്നു.

 

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago