Sunday, May 12, 2024
spot_img

ഭാരതത്തിലെ പ്രവാചകപരാമർശത്തിന്റെ പേരിലുള്ള അരുംകൊലകൾ

ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം വലിയ ചർച്ചകളിലേക്കാണ് ഓരോ ദിവസം കഴിയുമ്പോഴും വഴിവെക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ഭാരതീയരുടെ മനസിൽ തെളിയുന്നതാണ് 1927 സെപ്തമ്പറിലെ ഒരു മത കൊലപാതക കഥയാണ്. രംഗീല റസൂൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മഹാശയ രാജ്പാലൽ എന്ന എഴുത്തുകാരനെ, ഇലം ഉദ്ദീൻ എന്ന പത്തൊമ്പതുകാരൻ പട്ടാപ്പകൽ ക്രൂരമായി കുത്തി കൊലപ്പെടുത്തുന്നു.

ഉദയ്പൂരിനടന്ന കൊലപാതകത്തിലും അന്ന് നടന്ന് കൊലപാതകത്തിലും പ്രശ്നം പ്രവാചക നിന്ദ തന്നെയായിരുന്നു. ഇവിടെ നൂപുർ ശർമ്മയുടെ പ്രസ്താവന വരുന്നതിന് മുൻപേ തന്നെ പ്രതികൾ കത്തി തയ്യാറാക്കുകയും വെട്ടിക്കൊലപ്പെടുത്താൻ പരിശീലനം നേടുകയയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ അന്ന് ആ എഴുത്ത് കാരനെ കൊലപ്പെടുത്തിയതോടെ കൊലപാതകിക്ക് വേണ്ടി കണ്ണീരൊഴുക്കാനും പ്രാർത്ഥിക്കാനും ‘സാരെ ജഹാംസെ അച്ച..’ രചിച്ച മുഹമ്മദ് ഇക്‌ബാൽ ഉൾപ്പടെയുള്ള പൗരപ്രമുഖർ അണിനിരന്നു എന്നാതാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം. എല്ലാം മതത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നു തന്നെ ചുരുക്കി പറയാം.

ഇസ്ലാമിക രാജ്യങ്ങളിൽ ഏതുസമയവും മറ്റുള്ളവർക്ക്മേൽ എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒന്നായി മതനിന്ദ മാറി കഴിഞ്ഞിരിക്കുന്നു. പാക്കിസ്ഥാനിലും ബംഗ്ലാദേശിയും നൈജീരിയയിലുമൊക്കെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് പ്രവാചക നിന്ദ ചൂണ്ടിക്കാട്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്. സൽമാൻ റുഷ്ദി മുതൽ തസ്ലീമ നസ്രീൻ വരെയുള്ള എഴുത്തുകാർ വേട്ടയാടപ്പെട്ടതും ഇതേ പ്രവാചക നിന്ദയുടെ പേരിലാണ്. കൈ വെട്ടി മാറ്റപ്പെട്ട നമ്മുടെ ജോസഫ് മാസ്റ്റർ മുതൽ, തലവെട്ടിമാറ്റപ്പെട്ട ഫ്രാൻസിലെ അദ്ധ്യാപകൻ സാവുവൽ പാറ്റിവരെയുള്ള ഒരു നീണ്ട നിരയുടെ ഇതിന്റെ ഇരകളായിട്ട്. ഇന്നും യൂറോപ്യൻ രാജ്യങ്ങളിൽ സെക്യുലറിസ്റ്റുകളും ഇസ്ലാമിസ്ററുകളും തമ്മിലുള്ള പ്രധാന സംഘർഷത്തിന്റെ കാരണവും പ്രവാചക വിമർശനമാണ്.

ഒരു മതേതര രാജ്യത്ത് എന്തിനെയും വിമർശിക്കാനുള്ള അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്ന് ജനാധിപത്യവാദികളുടെ വാദമൊന്നും ഇസ്ലാമിസ്റ്റുകൾ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ ഉദയ്പൂരിലെ ആക്രമണങ്ങളെ ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ ആവില്ല. അത് ലോകത്ത് ഇടക്കിടെ സംഭവിച്ചുകൊണ്ടിക്കുന്ന ഒരു കാര്യമാണ്. ഇത് മതത്തിന്റെ പേരിൽ ആയതുകൊണ്ട് ഭൂരിപക്ഷത്തിന്റെ രഹസ്യപിന്തുണയും ലഭിക്കുന്നു എന്നുള്ളതും വസ്തുതയാണ്.

Related Articles

Latest Articles