ആലപ്പുഴ : ആലപ്പുഴ ബോട്ടുജെട്ടിയില്‍ യാത്രക്കാരുടെ പ്രതിഷേധം. കോട്ടയം ഭാഗത്തേക്കുള്ള ബോട്ട് അനിശ്ചിതമായി വൈകിയതിലാണ് പ്രതിഷേധം നടന്നത്. അതിനിടെ രണ്ട് ബോട്ടുകളില്‍ പോകേണ്ട യാത്രക്കാരെ ഒരു ബോട്ടില്‍ കുത്തി കയറ്റുന്നതിനെതിരെയും യാത്രക്കാർ പ്രതിഷേധിച്ചു.
മലപ്പുറം താനൂർ തൂവൽ തീരത്തെ ബോട്ട് ദുരന്തമുണ്ടാക്കിയ ഞെട്ടൽ മാറും മുൻപേയാണ് ഇത്തരത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായിരിക്കുന്നത്. ആലപ്പുഴ ബോട്ടുജെട്ടിയില്‍ വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതലാകുന്നത് പതിവ് കാഴ്ചയാണ്. ഇന്നും\ തിരക്ക് കൂടിയതോടെ രണ്ട് ബോട്ടുകളില്‍ പോകേണ്ട യാത്രക്കാരെ ഒരു ബോട്ടില്‍കയറ്റിയത്. തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തു വന്നത്.

