ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാൻ മാർഗ്ഗം ഇല്ലാത്തതിനാൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുണ്ടകത്തില്‍ ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്. നിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ഓട്ടോ റിക്ഷ വീട്ടിലേക്ക് കയറ്റാൻ വഴി ഇല്ലാത്തതിനാൽ വീടിന് സമീപമുള്ള റോഡിൽ (Road) പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
ഓട്ടോയിൽ നിന്ന് തീ കത്തുന്ന വിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് ശരത്ത് സംഭവസ്ഥലത്ത് ഓടിയെത്തിയത്. ശരത്തും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ കത്തി നശിച്ചിരുന്നു. ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ സുജാത കണ്ണ് ഓപ്പറേഷനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. ഓട്ടോ കത്തി അമര്‍ന്നതോടെ പെരുവഴിയിലായിരിക്കുകയാണ് ശരത്ത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…