Sunday, October 4, 2026

വീട്ടിലേക്ക് പോകാൻ വഴിയില്ല: വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ കത്തിച്ച്‌ അജ്ഞാതരുടെ ക്രൂരത; യുവാവ് പെരുവഴിയിൽ

ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാൻ മാർഗ്ഗം ഇല്ലാത്തതിനാൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച്‌ നശിപ്പിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുണ്ടകത്തില്‍ ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്. നിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ഓട്ടോ റിക്ഷ വീട്ടിലേക്ക് കയറ്റാൻ വഴി ഇല്ലാത്തതിനാൽ വീടിന് സമീപമുള്ള റോഡിൽ (Road) പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ഓട്ടോയിൽ നിന്ന് തീ കത്തുന്ന വിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് ശരത്ത് സംഭവസ്ഥലത്ത് ഓടിയെത്തിയത്. ശരത്തും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ കത്തി നശിച്ചിരുന്നു. ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ സുജാത കണ്ണ് ഓപ്പറേഷനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. ഓട്ടോ കത്തി അമര്‍ന്നതോടെ പെരുവഴിയിലായിരിക്കുകയാണ് ശരത്ത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles