accident

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിൽ ഹിമപാതം !റഷ്യൻ സ്കീയർക്ക് ദാരുണാന്ത്യം ; സംഘം സ്കീയിങ്ങിന് പോയത് സ്വദേശികളായ ഗൈഡുകൾ ഒപ്പമില്ലാതെ

ശ്രീന​ഗർ : ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്കീയർക്ക് ദാരുണാന്ത്യം. സ്കീയിങ്ങിനെത്തിയ ഏഴം​ഗ റഷ്യൻ സംഘമാണ് ഹിമപാതത്തിൽ പെട്ടത്. ആറുപേരെ രക്ഷപ്പെടുത്തി. സ്വദേശികളായ ഗൈഡുകൾ ഒപ്പമില്ലാതെയാണ് സംഘം സ്കീയിങ്ങിന് പോയത്. മഞ്ഞിൽ തെന്നി നീങ്ങുന്ന സ്കീയിങ്ങിന് പേര് കേട്ട സ്ഥലമാണ് ഗുല്‍മാര്‍ഗ്. നിരവധി വിദേശീയർ സ്കീയിങ്ങിനായി ഇവിടെ എത്താറുണ്ട്.

സൈനിക ഉദ്യോഗസ്ഥരുടെയും ജമ്മു കശ്മീർ ഭരണകൂടത്തിൻ്റെ പട്രോളിംഗ് ടീമിന്റെയും സഹായത്തോടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്. ഗുൽമാർഗിൽ കഴിഞ്ഞ മാസം വരണ്ട കാലാവസ്ഥയായിരുന്നുവെങ്കിലും ഈ മാസം ആദ്യം മുതൽ വൻ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്കീയിങ്ങിന് അനുയോജ്യമായ ചരിവുകളുടെ സാന്നിധ്യമാണ് ഗുല്‍മാര്‍ഗിനെ സ്കീയിങ്ങ് പ്രേമികളുടെ സ്വപ്നഭൂമിയാക്കി മാറ്റുന്നത്.

Anandhu Ajitha

Recent Posts

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

32 mins ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

57 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

2 hours ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

3 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

3 hours ago