avatar
സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. ലാസ് വേഗസില്‍ നടക്കുന്ന സിനിമകോണ്‍ വേദിയില്‍ വെച്ചാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്നാണ് സിനിമയുടെ പേര്.
സിനിമയുടെ ചില പ്രധാനപ്പെട്ട ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ജേക്കിനെയും നെയിത്രിയെയും കേന്ദ്രികരിച്ചുള്ള ദൃശ്യങ്ങളില്‍ പണ്ടോറയുടെ തിളങ്ങുന്ന നീല ജലത്തിന്റെ ഉപരിതലത്തിന് മുകളിലും താഴെയുമുള്ള മനോഹരമായ ഷോട്ടുകള്‍ ഉള്‍പ്പെടുന്നു. ആദ്യ സിനിമയില്‍ അവതരിപ്പിച്ച ടോറുക്കിന്റെയും തിമിംഗലത്തെപ്പോലെയുള്ള ജീവികളുടെയും ഷോട്ടുകളും ഉണ്ടായിരുന്നു.
സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന. സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2050ലാണ് അവതാറിന്റെ കഥ നടക്കുന്നത്. 1832 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവന്‍ കളക്ഷന്‍. സിനിമ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്‌സ്, മോഷന്‍ പിക്‌ചേഴ്‌സ് ടെക്‌നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാര്‍ നിര്‍മ്മിച്ചത്. അവതാറിന് തുടര്‍ച്ചയുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഭാഗം 2020 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബറിലുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് സാധ്യമായില്ല. പുതിയ തിയതി അനുസരിച്ച് 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തു. മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028ലും റിലീസ് ചെയ്യും
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…