Health

മദ്യപാനം ഒഴിവാക്കിയാൽ ശരീരത്തിൽ ഉണ്ടാകാൻ പോകുന്നത് വലിയ മാറ്റങ്ങൾ; മദ്യപാനികൾ ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മദ്യപാനം ആരോഗ്യത്തിന് ഹാനീകരണമാണ്. ന്നാൽ ഇത് അറിഞ്ഞിട്ടും മദ്യപിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇത് ഒരുമാസത്തേക്ക് ഒന്ന് നിർത്തി നോക്കൂ. പക്ഷെ, ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതായിരിക്കും. മദ്യപാനികൾക്ക് കരൾരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മിതമായി മദ്യപിക്കുന്നവർ മുതൽ അമിത മദ്യപാനികൾക്കു വരെ എപ്പോഴും ഈ ആശങ്ക മുന്നിലുണ്ടാകും. അതേസമയം, മദ്യപാനം ഉപേക്ഷിച്ചാൽ കരളിനുണ്ടായ ക്ഷതം മാറി ഏതാനും ആഴ്ചകൾ കൊണ്ട് കരൾ പൂർവസ്ഥിതിയിലാകും.

മദ്യത്തിന്റെ ഉപയോ​ഗം ചീത്ത കൊളസ്ട്രോൾ നില കൂടാൻ കാരണമാകും. ഇത് ഹൃദയധമനികളിൽ തടസ്സം ഉണ്ടാക്കി ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. മദ്യം ഉപേക്ഷിക്കുന്നത് നല്ല കൊളസ്ട്രോൾ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

മദ്യത്തിൽ കലോറി കൂടുതലാണ്. അതുകൊണ്ടുതന്നെ മദ്യപാനം മൂലം ശരീരഭാരം കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മദ്യം ഉപേക്ഷിച്ചാൽ അമിതഭാരം കുറയുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്യും.

മദ്യപാനം കാൻസർ സാധ്യത കൂട്ടുന്ന ശീലമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന കാൻസറുകൾ നിരവധിയാണ്. മദ്യം ഉപേക്ഷിക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കാം.

അമിതമദ്യപാനം മൂലം ഓർമ്മക്കുറവുണ്ടാകും. മദ്യപാനികളുടെ തലച്ചോറിനു • നാശം സംഭവിക്കുകയും ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥിയിലേക്കെത്തുകയും ചെയ്യും. മദ്യപാനം ഉപേക്ഷിക്കുന്നത് ഏകാ​ഗ്രത കൂടാൻ സഹായിക്കും.

മദ്യപിക്കുന്നവരിൽ തലച്ചോറിലെ ഡോപമിന്റെ അളവ് വളരെ കൂടുതലായിരിക്കും. മദ്യം ഉപേക്ഷിക്കുമ്പോൾ ഡോപമിന്റെ അഭാവം ഉണ്ടാകും. അതുകൊണ്ട്, പെട്ടെന്ന് മദ്യമുപേക്ഷിക്കുമ്പോൾ സങ്കടം, ദുഃഖം, നിരാശ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.

Anusha PV

Recent Posts

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

10 mins ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

55 mins ago

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി! തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി വിദ്യാർത്ഥി

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ്…

1 hour ago

കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ്…

1 hour ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

2 hours ago