മദ്യപാനം ആരോഗ്യത്തിന് ഹാനീകരണമാണ്. ന്നാൽ ഇത് അറിഞ്ഞിട്ടും മദ്യപിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇത് ഒരുമാസത്തേക്ക് ഒന്ന് നിർത്തി നോക്കൂ. പക്ഷെ, ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതായിരിക്കും. മദ്യപാനികൾക്ക് കരൾരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മിതമായി മദ്യപിക്കുന്നവർ മുതൽ അമിത മദ്യപാനികൾക്കു വരെ എപ്പോഴും ഈ ആശങ്ക മുന്നിലുണ്ടാകും. അതേസമയം, മദ്യപാനം ഉപേക്ഷിച്ചാൽ കരളിനുണ്ടായ ക്ഷതം മാറി ഏതാനും ആഴ്ചകൾ കൊണ്ട് കരൾ പൂർവസ്ഥിതിയിലാകും.
മദ്യത്തിന്റെ ഉപയോഗം ചീത്ത കൊളസ്ട്രോൾ നില കൂടാൻ കാരണമാകും. ഇത് ഹൃദയധമനികളിൽ തടസ്സം ഉണ്ടാക്കി ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. മദ്യം ഉപേക്ഷിക്കുന്നത് നല്ല കൊളസ്ട്രോൾ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
മദ്യത്തിൽ കലോറി കൂടുതലാണ്. അതുകൊണ്ടുതന്നെ മദ്യപാനം മൂലം ശരീരഭാരം കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മദ്യം ഉപേക്ഷിച്ചാൽ അമിതഭാരം കുറയുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്യും.
മദ്യപാനം കാൻസർ സാധ്യത കൂട്ടുന്ന ശീലമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന കാൻസറുകൾ നിരവധിയാണ്. മദ്യം ഉപേക്ഷിക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കാം.
അമിതമദ്യപാനം മൂലം ഓർമ്മക്കുറവുണ്ടാകും. മദ്യപാനികളുടെ തലച്ചോറിനു • നാശം സംഭവിക്കുകയും ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥിയിലേക്കെത്തുകയും ചെയ്യും. മദ്യപാനം ഉപേക്ഷിക്കുന്നത് ഏകാഗ്രത കൂടാൻ സഹായിക്കും.
മദ്യപിക്കുന്നവരിൽ തലച്ചോറിലെ ഡോപമിന്റെ അളവ് വളരെ കൂടുതലായിരിക്കും. മദ്യം ഉപേക്ഷിക്കുമ്പോൾ ഡോപമിന്റെ അഭാവം ഉണ്ടാകും. അതുകൊണ്ട്, പെട്ടെന്ന് മദ്യമുപേക്ഷിക്കുമ്പോൾ സങ്കടം, ദുഃഖം, നിരാശ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.

