ayodhya ramkshethram
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നിരവധി താരങ്ങളും, രാഷ്ട്രീയ പ്രവർത്തകരും വലിയ തുകകൾ സംഭാവന നൽകിയെങ്കിലും, ഇപ്പോൾ ഞെട്ടിക്കുന്നത് ഋഷികേശിലെ ഗുഹകളിൽ തപോജീവിതം നയിക്കുന്ന സ്വാമി ശങ്കർ ദാസ് രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന നൽകിയതാണ്. അദ്ദേഹം ഒരു കോടി രൂപയാണ് ക്ഷേത്ര നിർമ്മാണത്തിനായി രാം മന്ദിര്‍ ട്രസ്റ്റിലേക്ക് സംഭാവന നല്‍കിയത്.
മാത്രമല്ല ഒരു കോടി രൂപയുടെ ചെക്കുമായി സ്വാമി എത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ബാങ്ക് അധികൃതര്‍ അത്ഭുതത്തോടെ പറഞ്ഞത്. തുടർന്ന് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ശേഷം ബാങ്ക് അധികൃതര്‍ തന്നെ സ്ഥലത്തെ ആര്‍.എസ്.എസ് നേതാക്കളെ വിവരം അറിയിച്ചു.
കഴിഞ്ഞ അമ്പത് വർഷത്തിലധികമായി ഋഷികേശിലെ ഗുഹകളിൽ ഏകാകിയായാണ് സ്വാമിയുടെ വാസം. ഋഷികേശിൽ തീർത്ഥാടനത്തിനെത്തുന്നവർ നൽകുന്ന സംഭാവന കൂട്ടി വെച്ചതാണ് തുകയെന്ന് സ്വാമി പറയുന്നു. കൂടാതെ രാമക്ഷേത്ര നിർമ്മാണത്തിന് തന്നാലാകുന്നത് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും സ്വാമി പറഞ്ഞു. സ്വാമി നൽകിയ സംഭാവന സ്വീകരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ അളവറ്റ ഭക്തിയെ നമസ്കരിക്കുന്നെന്നും, അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിന് ഭക്തർക്കിടയിലെ ഐക്യത്തിന്റെ അനിവാര്യതയ്ക്ക് മാതൃകയാണ് സ്വാമി ശങ്കർദാസിനെ പോലെയുള്ളവർ എന്നും വി എച്ച് പി അറിയിച്ചു.
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…