Sunday, April 28, 2024
spot_img

സ്വയംസേവകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം അണിനിരക്കണം; ആര്‍.എസ്.എസ്

തിരുവനന്തപുരം :രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്വയംസേവകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം അണിനിരക്കണമെന്ന് ആര്‍.എസ്.എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും ആര്‍.എസ്.എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു.

എല്ലാ സ്വയംസേവകരും ‘ദൃഢനിശ്ചയം-സംയമനം’ എന്ന മന്ത്രം പിന്തുടരണം. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം അണിനിരക്കണമെന്നും മാര്‍ച്ച് 22ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്ന ജനതാ കര്‍ഫ്യൂ വിജയിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള സാഹചര്യത്തെ സംയമനത്തോടെ നേരിടാന്‍ എല്ലാവരും സ്വയം തയ്യാറെടുക്കുന്നതിനൊപ്പം കുടുംബത്തേയും സജ്ജമാക്കണം. സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിലും കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും ഓരോരുത്തരും നിര്‍ണായകമായ പങ്കുവഹിക്കണമെന്നും ഭയ്യാജി ജോഷി അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles