'Azad' Karma Sena; Minister Dr. Karmasena of students should become a symbol of prevention against intoxication. R point
ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയെ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എൻ.എസ്.എസ് വൊളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത് രൂപവത്ക്കരിക്കുന്ന ലഹരിവിരുദ്ധ കർമ്മസേനയുടെ പ്രഖ്യാപനവും നാമകരണവും തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
‘ആസാദ്’ എന്ന പേരിലാണ് ക്യാമ്പസുകളിൽ ലഹരിവിരുദ്ധ കർമസേന പ്രവർത്തിക്കുക. കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ ക്യാമ്പയിനിന്റെ ഭാഗമായാണ് സേനയ്ക്ക് രൂപം നൽകുന്നത്. ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഇരുപത് പേർ വീതമുള്ള വൊളന്റിയർമാർ ഉൾപ്പെടുന്ന ആസാദ് സേന വഴി മുഴുവൻ വിദ്യാർഥികളെയും ലഹരിവിരുദ്ധ പാതയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർഗനിർദേശവും പരിശീലനവും നൽകിയാണ് കർമസേനയുടെ പ്രവർത്തനങ്ങൾ സജീവമാക്കുക. കൗൺസലിംഗ്, നിയമാവബോധം, ആശയവിനിമയം എന്നിവയിലാണ് പരിശീലനം. ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുക, കൗൺസലിംഗ് നടപടികൾക്ക് ശുപാർശ ചെയ്യുക, ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദപ്പെട്ടവർക്ക് വിവരം നൽകുക തുടങ്ങിയവയാവും ഇവർ ചെയ്യുക. ലഹരി വിപത്തിനെതിരെ നിരന്തര ബോധവത്കരണത്തിനും നേതൃത്വം നൽകും.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…