Azadi Ka Amrit Mahotsav'; "Meri Mitti Meradesh" was organized under the leadership of Yuva Morcha
യുവമോർച്ച പാറശാല മണ്ഡലത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി “മേരി മിട്ടി മേരാദേശ്’ എന്ന പരിപാടി സംഘടിപ്പിച്ചു. പാറശാല മണ്ഡലത്തിൽ ശ്രീനാരായണഗുരുവിന്റെ പാദസ്പർശത്താൽ പവിത്രമായ അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് മണ്ണ്, മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രനന്ദ സ്വാമികളിൽ നിന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് ഏറ്റുവാങ്ങി. വാർഡ് മെമ്പർ ശ്രീരാഗ്, യുവമോർച്ച ജില്ലാ സെക്രട്ടറി ഷിജു, യുവമോർച്ച നേതാക്കളായ വിനോദ്, പദ്മകുമാർ എന്നിവർ പങ്കെടുത്തു.
യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലത്തിൽ ത്രോതായുഗത്തിൽ ശ്രീരാമചന്ദ്രന്റെ പാദസ്പർശത്താൽ പവിത്രമായ നെയ്യാർ തീരത്തു നിന്ന് മണൽ കൊണ്ട് ബിംബമുണ്ടാക്കി പ്രതിഷ്ഠ ചെയ്തു. തുടർന്ന് ആ പ്രതിഷ്ഠയിൽ പൂജ ചെയ്തു. അതേസമയം, രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രസന്നിധിയിൽ നിന്ന് മണ്ണ്, രാമേശ്വരം വാർഡ് കൗൺസിലറും, ബി.ജെ.പി നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണയിൽ നിന്നും യുവമോർച്ച ജില്ല മീഡിയ കൺവീനർ രാമേശ്വരം ഹരി ഏറ്റുവാങ്ങി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ലാൽകൃഷ്ണ, ജില്ല കമ്മിറ്റി മെമ്പർ അനീഷ്, വിഷ്ണു എന്നിവർ ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…