India

ആസാദി കാ അമൃത് മഹോത്സവ്: പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള ദേശീയ റെക്കോർഡ് സമർപ്പണം നാളെ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ റെക്കോർഡ് നാളെ സമർപ്പിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് വിദ്യാഭ്യാസ വകുപ്പിന് സർട്ടിഫിക്കറ്റ് കൈമാറും.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ്, ഗാന്ധി ദർശൻ, ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌ എന്നിവ സംയുക്തമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലുമായി നടത്തിയ രണ്ട് പ്രവർത്തനങ്ങളാണ് ‘ബെസ്റ്റ് ഓഫ് ഇന്ത്യ’യുടെ ദേശീയ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.

‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്’ എന്ന പേരിൽ ജില്ലയിലെ 1028 വിദ്യാലയങ്ങളിലും ആഗസ്റ്റ് 10ന് ഒരേ സമയം നടന്ന സിഗ്നേച്ചർ കാമ്പയിനും ആഗസ്റ്റ് 11ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒരേസമയം ‘ഗാന്ധി മരം’ എന്ന പേരിൽ ഫലവൃക്ഷതൈകൾ നട്ട പ്രവർത്തനവുമാണ്‌ ബെസ്റ്റ് ഓഫ് ഇന്ത്യ ദേശീയ റെക്കോർഡിനായി തെരഞ്ഞെടുത്തത്.

റെക്കോർഡ് സാക്ഷ്യപത്രവും ബാഡ്ജും പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ ഏറ്റുവാങ്ങുമെന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് എഡിറ്റർ ഇൻ ചാർജ് കെ വി ജോസ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, അധ്യാപക സംഘടനാ നേതാക്കൾ, ക്ലബ് സെക്രട്ടറിമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

Meera Hari

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

6 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

7 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

7 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

7 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

8 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

8 hours ago