തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ സെക്രട്ടറിയായി ബി. ദീപ ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി. എൻ. ഗണേശ്വരൻ പോറ്റി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
നിലവിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബി. ദീപ. ഇതിനു മുൻപ് ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, തിരുവനന്തപുരം ഒ.ടി.സി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ സുപ്രധാന പദവികളും അവർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ ബി. ദീപ, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്നാണ് രസതന്ത്രത്തിൽ (Chemistry) ബിരുദം പൂർത്തിയാക്കിയത്. ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സഹപ്രവർത്തകരും ചേർന്നാണ് പുതിയ സെക്രട്ടറിയെ വരവേറ്റത്.
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…